Thursday, November 4, 2010

അവസാനം കുട്ടിമാണി

മനസ്സില്‍ ഒരാശയം രൂപപ്പെട്ടാല്‍ അത് കടലാസിലേക്ക് പകര്‍ത്തും വരെ വേദന ആണ് ..ആത്മ സംഘര്‍ഷം ആണ് ..ഉദ്വെഗബരിതം ആയ ക്രിക്കറ്റ്‌ മാച്ചിലെ അവസാന ഓവര്‍ എറിയുന്ന നിസ്സഹായത ....കടലാസുകളെ നിങ്ങള്‍ ക്ഷമിക്കണം കറുത്ത മഷി കൊണ്ട് നിങ്ങളുടെ മേനി വികൃതമാക്കാന്‍ അല്ല ..എന്‍റെ ആത്മ സുഹൃത്ത് ചന്ദുവിന് വിജയാശംസകള്‍ നേരാന്‍ ആണ് 

 ചന്ദു നിങ്ങള്‍ കരുതിയ പോലെ ചതിയന്‍ ആയിരുന്നില്ല ..സ്നേഹിക്കാന്‍ മാത്രം അറിയവുനവന്‍ ..ഈ ലോകത്തിന്‍റെ കളങ്കം  അറിയാത്തവന്‍ ..എല്ലാരേയും വിസ്വസിച്ചവാന്‍ ..വെറുക്കാന്‍ അവനു അറിയില്ലായിരുന്നു ..ഒരു പാട് ഉണ്ണിയാര്‍ച്ച മാരും അരിങ്ങോടന്മാരും ചന്ദുവിനെ ചതിക്കാന്‍ തക്കം പാര്‍ത്തിരുന്നു ...ഞാന്‍ എന്നും ചന്ദുവിന്റെ കൂടെ ആയിരുന്നു ..അവന്റെ സങ്കടങ്ങളും സന്തോഷങ്ങളും എന്റേത് കൂടി ആയിരുന്നു ..പൊന്നിനും പണത്തിനും ഓപ്പന്‍ സ്നേഹം തൂക്കി നോക്കി പലരും ചന്ടുവിനോട് വിട പറഞ്ഞപ്പോള്‍ അവനു കൂട്ടായി ഞാനും അവന്റെ നിഴലും മാത്രം ആയി 

പിന്നെ കുറെ നാള്‍ ചന്ദ് നാട്ടില്‍ ഇല്ലയ്രുന്നു..IPL ന്റെ യും Cloud computing ന്റെ യും ലോകത്ത് നിന്നും അവന്‍ മാറി നിന്നൂ 
അവന്റെ വിഷമങ്ങളും സങ്കടങ്ങളും മറക്കാന്‍ ഒരു അജ്തത വാസം ...

അവസാനം ആത്മീയതയില്‍ സമാധാനം കണ്ടെത്താന്‍ ആയി അവന്റെ ശ്രമം ...പക്ഷെ ആത്മീയത ബോറടിച്ചു തുടങ്ങിയപ്പോള്‍ അവന്‍ വീണ്ടും തിരിച്ചു വന്നു ..നമ്മളുടെ കൂടെ അങ്കത്തട്ടിലേക്ക് ...ആരോടും പക ഇല്ലാതെ ..തന്നെ ചതിച്ചവരോടും വന്ചിച്ചവരോടും സ്നേഹം മാത്രം ..എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു ..

ഒരു പാട് നാളുകള്‍ക്ക് ശേഷം ഇന്നലെ ചന്ദു ചിരിച്ചു ..സന്തോഷവാന്‍ ആയിരുന്നു അവന്‍ ..എനിക്ക് വേണ്ടത് തരാന്‍ നിങ്ങള്‍ക്ക് ആവില്ലന്നും അത് ഞാന്‍ തന്നെ കണ്ടു പിടിക്കണം എന്നും അവന്‍ ഈ ലോകത്തോട്‌ വിളിച്ചു പറയും പോലെ 
തോന്നി എനിക്ക് ..സത്യമായിരുന്നു അവനു വേണ്ടി പിറവി കൊണ്ട അഭിനവ കുട്ടിമാണി യെ അവന്‍ കണ്ടെത്തിയിരിക്കുന്നു ..അതായിരുന്നു നമ്മളുടെ ആവശ്യവും ..ഇനി അവനു ജീവിതത്തില്‍ വിജയങ്ങള്‍ മാത്രം ഉണ്ടാവട്ടെ...അവനെ ഇനി ഒന്നിനും തളര്‍ത്താന്‍ ആവില്ലാ..ഞാനും എന്‍റെ സഹധര്‍മ്മിണിയും കാത്തിരിക്കുന്നു ചന്ടുവിനേം കുട്ടിമാണിയേം കാണാന്‍ 

പ്രാര്‍ത്ഥിക്കുന്നു അറിയാവുന്ന ദൈവങ്ങളോട് ചന്ദുവിന്റെ കൂടെ എന്നും കുട്ടിമാണി ഉണ്ടായിരിക്കണേ ...
ആരോമല്‍ ഇന്റെ യും ഉണ്ണിയാര്‍ച്ച യുടെ യും മക്കള്‍ തല എടുക്കാന്‍ വരും വരെ എങ്കിലും ....

അവസാന ഓവര്‍ വിജയകരം ആയി പൂര്‍ത്തിയാക്കി ...ആത്മ സങ്ങര്‍ഷം അയഞ്ഞു ..എന്റെ ചിന്തകളും എന്റെ ടീമും ലോകത്തിന്‍റെ നെറുകയില്‍ ...Over to Ravisasthri for the presentation ceremony....he he :-)

Friday, February 26, 2010

രാത്രി യാത്ര നിരോധനം

ഞാന്‍ ആഗ്രഹിക്കുന്നു ... പ്രാര്‍ത്ഥിക്കുന്നു ..
രാത്രി യാത്ര നിരോധനം  വന്നെങ്ങില്‍ ...വയനാട് മൈസൂര്‍ റോഡില്‍ 

രാത്രി യാത്ര നിരോധനം  വന്നത് വന്യ മൃഗങ്ങളെ സംരക്ഷിക്കാന്‍ ആയിരുന്നു ..ഇവിടെ വിധിയുടെ  ബലി മൃഗങ്ങളായ ഞങ്ങളെ സംരക്ഷിക്കാനും 
രാത്രി യാത്ര നിരോധനം  ഏര്‍പ്പെടുത്തണം ..ഇത് എന്‍റെ മാത്രം ആവശ്യമല്ല ..

മേനകാ ഗാന്ധി എന്തെ ഇത് കാണാതെ ? .. മേനകാ ഗാന്ധി  ഇല്ലെങ്ങില്‍ വേണ്ടാ ..പൂജാ ഗാന്ധിയെങ്ങിലും (Kannada Actress ) എന്‍റെ അവസ്ഥ മനസിലാക്കിയാല്‍ മതി ആയിരുന്നു ...

===========================================================================

നൈറ്റ്‌ ഷിഫ്റ്റില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു ചെറുപ്പക്കാരന്റെ ദീന രോദനം ആയി മാത്രം കണക്കാക്കുക ................

                                                          

Thursday, February 18, 2010

യക്ഷി-2010

എന്‍റെ രാത്രികളുടെ അന്ത്യയാമങ്ങളില്‍ എന്‍റെ സ്വപ്നങ്ങളില്‍ ഇന്നും അവള്‍ വരാറുണ്ട് ...പക്ഷെ അവളുടെ രൂപവും ലക്ഷ്യവും എല്ലാം വ്യത്യസ്തം ...ഒന്ന് കൂടി വ്യക്തമാക്കാം ...ഇന്ന് അവളുടെ മുഖം വ്യക്തമല്ല സുന്ധരവുമല്ല ..വെളുത്ത വേഷം ധരിച്ചാണ് അവള്‍ വരുന്നത് ..എന്‍റെ ജീവിതത്തില്‍  മനസമാധാനം ഇല്ലാതാക്കലാകാം അവളുടെ ഉധേശം ..ശബ്ദവും നോട്ടവും ഭാവവും ഒന്നും സൌമ്യമല്ല ക്രൂരമാണ് ..ലക്ഷ്യങ്ങള്‍ പലതായിരിക്കാം എന്റെ രക്തം കുടിക്കല്‍ ആവാം അല്ലെന്ഗില്‍ എന്‍റെ നാശം ആവാം ..അതുമല്ലെങ്ങില്‍ എന്നെ പേടിപ്പിക്കാന്‍ മാത്രമാവാം അവളുടെ വരവ് ...


മനസ്സും ശരീരവും സുന്ദരമായ അവളെ മാത്രമേ 

എനിക്ക് ഓര്‍മ വരുന്നുള്ളൂ ..ആ ഹൃദയം പരിശുധംയിരുന്നു ..സ്നേഹമായിരുന്നു ...ബഹുമാനമായിരുന്നു എന്നോട് ...എന്നെ നശിപ്പിക്കാലോ എന്‍റെ രക്തം കുടിക്കാലോ ആയിരുന്നില്ല അവളുടെ ലക്ഷ്യങ്ങള്‍ ..മറിച്ച് എന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥന ആയിരുന്നു ..എന്‍റെ ആയുസും ആരോഗ്യവും ആയിരുന്നു അവളുടെ സന്തോഷം ..

പിന്നെ എങ്ങിനെ അവള്‍ക്കു മാറാന്‍ കഴിഞ്ഞു ..ബുദ്ദനും അശോകനും ജീവിതകാലം മുഴുവന്‍ കണ്ടെത്താന്‍ ശ്രമിച്ചത്‌ അതായിരുന്നു.ഇന്ന് എ പി അബ്ദുല്ലക്കുട്ടിയും  ,കെ എസ മനോജും ,വി എസ ശിവകുമാറും പാര്‍ട്ടി വിട്ടു പോയപ്പോള്‍ പിണറായി സഘാവ് ചിന്തിച്ചതും അതായിരുന്നു ..അവര്‍ക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞു ....

ഇതൊക്കെ കൊണ്ടായിരുന്നോ അഗസ്ത്യന്‍ പറഞ്ഞത് ..."girls..they are dangerous ...never trust them "  എന്ന് ....


അന്നും രാത്രികളില്‍ ഞാന്‍ ഉറങ്ങാറില്ലായിരുന്നു..അവളോട്‌ സംസാരിച്ചു സംസാരിച്ചു നേരം വെളുപ്പിക്കും ..ഇന്നും ഉറങ്ങാന്‍ കഴിയറില്ലാ (Night shift :-))  പേടിയാണ് അവളുടെ ആത്മാവ് എന്നെ വേട്ടയാടുന്ന പോലെ ..എന്‍റെ ധൈര്യം എല്ലാം ചോര്‍ന്നു പോവുന്ന പോലെ ...മധ്യപാനതിണോ ധൂമപാനതിണോ എനിക്ക്  ധൈര്യം തരാന്‍ ആവാത്ത പോലെ ....


എന്‍റെ നിദ്രവിഹീനങ്ങള്‍ ആയ രാത്രികളില്‍ എന്നെ പേടിപ്പിക്കാന്‍ വരുന്ന യക്ഷി അവള്‍ ആയിരിക്കുമോ ?..എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ അവളുടെ BCV (Business Continuity Volume) ആണോ  ഈ യക്ഷി ...

ആവരുതെന്നു ആഗ്രഹിക്കുന്നു ...
പ്രാര്‍ത്ഥിക്കുന്നു ...ആയിരിക്കില്ല ...കാരണം ബാംഗ്ലൂരില്‍ ആണോ യക്ഷികള്‍ക്ക് പഞ്ഞം 



Friday, February 12, 2010

Happy Valentines day.....

എന്നാലും എന്നോടിത് വേണ്ടായിരുന്നു ..നമ്പിയാര്‍ ഇത് ചെയ്യും ന്നു കരുതിയതല്ല ...എന്തിനാ എന്നെ സ്നേഹിച്ചേ ...എല്ലാം നിങ്ങളുടെ അഭിനയം ആയിരുന്നു എന്ന് മനസിലാക്കാന്‍ ഞാന്‍ ഒരു പാട് വൈകി പോയ്‌ ..എന്നെങ്ങിലും ഒരിക്കല്‍ എന്നെ ഓര്‍മ വരും ..അന്ന് ഞാന്‍ ഉണ്ടായെന്നു വരില്ല ...വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നെ വേണ്ടാതായി ..എല്ലാം നിങ്ങളെ സ്നേഹിച്ച കുറ്റം കൊണ്ട് ..പ്രേമത്തിന് കണ്ണില്ല എന്ന് എല്ലാരും പറയും..കണ്ണും മൂക്കും വായും എല്ലാം ഉണ്ടെന്നു എനിക്ക് ഇന്ന് മനസിലായി ...ഹേ  ഷിജു നമ്പിയാര്‍ നിങ്ങള്‍ക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ ...എന്‍റെ സ്നേഹം എന്നെങ്ങിലും നിങ്ങള്‍ക്ക് മനസിലാവും ..ഇനിയും എഴുതിയാല്‍ മലബാര്‍ എക്സ്പ്രസ്സ്‌ പോവും ...ഇത് ഞാന്‍ എന്‍റെ ബാഗില്‍ വെക്കും ...എന്‍റെ മരണത്തിനു ആരും ഉത്തരവാദികള്‍ അല്ല ...ബട്ട്‌ നിങ്ങളെ എനിക്ക് ഇപ്പോളും ഇഷ്ടാ ഒരു പാട് .....


ഇത് എന്‍റെ ഒരു കാമുകി എഴുതിയ ആത്മഹത്യ കുറിപ്പ് മാത്രം ... എന്‍റെ സഹോദരിമാരെ ഒരു അപേക്ഷ ഉണ്ട് ..നിങ്ങള്‍ മരിക്കുന്നത് നല്ലതാണു ..വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സമാധാനം ഉണ്ടാവും..ആത്മഹത്യ കുറിപ്പ് എഴുതുന്നതും നല്ലത് ആണ് ..അതിനു  ഉത്തരവാദിയെ  കണ്ടെത്താന്‍ പോലീസിനെ സഹായിക്കും ..ചാനലുകള്‍ക്ക് ജോലി കുറയും ..


ഒരു അപേക്ഷ കൂടി ഉണ്ട് മരണം ഒന്നിനും ഒരു പോംവഴി അല്ല ...എന്നാലും നിങ്ങള്‍ക്ക് മരിച്ചല്ലേ തീരു ...ഒരു ഉപദേശം കൂടി ..ട്രെയിന് തല വെക്കരുത് ..." You have other options..Try something else .............


HAPPY VALENTINES DAY


Shiju Nambiar.........



Wednesday, January 13, 2010

sambavami yuge yuge

സംഭവാമി യുഗേ യുഗേ

ശങ്കരാചാര്യര്‍ പറഞ്ഞത് പോലെ എല്ലാവരും മനസിന്റെ ബ്ലുഎടൂത് ഇനേബിള്‍ ചെയ്യണം ..മനുഷ്യ മനസിന്റെ വികലമായ ചിന്തകള്‍ വെടിഞ്ഞു മനുഷ്യ നന്മയ്ക്ക് വേണ്ടി നില കൊള്ളണം ...ഈ ലോകത്തിലെ എല്ലാര്ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ
സഹജീവികളോട് കരുണ ഉണ്ടാവണം ..എല്ലാവരും മനസിന്റെ വാതിലുകള്‍ ലോകസമാധാനത്തിന് വേണ്ടി തുറന്നു വെക്കണം ..

തുറന്നു വെച്ചില്ലെങ്ങില്‍  ചവിട്ടി തുറക്കും ഞാന്‍ ...ഞാന്‍ ആരാ  മോന്‍ ..കളിക്കല്ലേ ....
ഇന്ന് ഇത്ര മാത്രം ..അപ്പ്രൈസല്‍ ഫില്‍ ചെയ്യട്ടെ ...നാളെ സുബ്മിറ്റ്‌ ചെയ്യണം ...നന്ദി

ഇനി പേര് മാറ്റം സംഭവാമി യു ഗോ ...യു ...ഗോ

കുരുത്തക്കേട്‌ ഇന്ന് ഇത്ര മാത്രം (ഷിജു നമ്പിയാര്‍ )

Friday, January 8, 2010

Happy new year


A lot of things to convey...first of all happy new year, just for a formality..

I am thinking of ways to relieve from stress and work pressure..Hope this blogging will help me

once again all d best to all