Friday, November 6, 2015

ജന്മദിനാശംസകൾ 2015-അസഹിഷ്ണുത
---------------------------------------------------------------------
ആദ്യമായ് വന്നത് ഫ്ലിപ്കാർറ്റിൻ ആശംസ
പിന്നീട് കേട്ടത് സ്റ്റേറ്റ് ബാങ്കിൻ ആശംസ
സ്നേഹം തന്നവർ സ്നേഹം കൊടുത്തവർ എല്ലാം മറന്നു പോയ്‌ ഞാൻ ഭൂജാതനാം ദിനം
തിരിച്ചരിന്ജീടനം വൈകാതെ എല്ലാരും സ്വന്തവും ബന്ധവും വ്യാപാരം ആണെന്ന്
ഇനിയുള്ള കാലം ഞാൻ ജീവിചിടെണ്ടത് ഫ്ലിപ്കാർറ്റിൻ ആവശ്യം
സ്റ്റേറ്റ് ബാങ്കിൻ ആവശ്യം
നീണാൾ വാഴട്ടെ ഞാനും നിങ്ങളും സ്വന്തവും ബന്ധവും ആയുരാരോഗ്യവും



Wednesday, October 28, 2015

ഞാൻ എഴുതും 
-------------------------------

ഞാൻ തീരുമാനിച്ചു കഴിഞ്ഞു .ഇന്ന് അവനു രണ്ടെണ്ണം കൊടുക്കണം.
സർവ ശക്തിയും സംഭരിച്ചു വീട്ടിൽ നിന്നും ഇറങ്ങി .അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു അവൻ ചെയ്ത ദ്രോഹങ്ങൾക്കെല്ലാം ദൈവം അവനു കൂലി കൊടുക്കും ന്നു നീ ആയിട്ട് ഒരു പ്രശ്നത്തിനും പോവല്ലേ ന്നു .ഇത് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് പത്തിരുപത് വർഷങ്ങൾ ആയി .ദൈവം ഇത് വരെ പ്രസാദിച്ചില്ല .അല്ലേലും ദ്രോഹികൾക്ക് കൂലി കൊടുക്കുന്ന ജോലി അല്ലല്ലോ ദൈവത്തിനു .എപ്പോഴും എന്തിനും എങ്ങനെയെങ്ങിലും ദ്രോഹിക്കലും വെരുപ്പിക്കലും മാത്രം ആയിരുന്നു അവന്റെ തൊഴിൽ .

അമ്മയുടെ വാക്കും കേട്ട് ദൈവം അവനു കൂലി കൊടുക്കുന്നതും ദൈവം അവനോടു ചോദിക്കുന്നതും കാത്തിരുന്ന് ഞാൻ മടുത്തു .ഇനി ഒരു കാത്തിരിപ്പില്ല .ദൈവത്തിനു ഇനി ഒരു അവസരം കൊടുക്കാൻ എനിക്ക് ആവില്ലാ .എന്നെ ദ്രോഹിക്കുന്നതിനൊപ്പം അവൻ വളര്ന്നു കൊണ്ടേ ഇരുന്നു .അവന്റെ വീഴ്ച കാത്തിരുന്ന ഞാൻ ആകെ തളര്ന്നു കൊണ്ടേ ഇരുന്നു.നമ്മൾ അവനെയും കാത്തിരുന്ന് അവന്റെ വീഴ്ചയും കാത്തിരുന്ന് ജീവിതം കളയുന്നു .

ആളൊഴിഞ്ഞ സ്ഥലത്ത് അവനെയും കാത്തിരിക്കാൻ തുടങ്ങി ഞാൻ .കുറച്ചു കഴിഞ്ഞപ്പോൾ ഇടവഴിയിലൂടെ നടന്നു വരുന്ന അവനെ ഞാൻ കണ്ടു.സമീപത്തെങ്ങും ആരുമില്ല .അരയിൽ സൂക്ഷിച്ചിരുന്ന കത്തി കയ്യിലെടുത്തു .ദൈവത്തിനെ മനസ്സിൽ ധ്യാനിച്ച് .ദൈവം നമ്മളെപ്പോലെ നല്ലത് മാത്രം കാണാൻ ആണ് ആഗ്രഹിക്കുന്നത് .ചില സന്ദർഭങ്ങളിൽ ജോലിത്തിരക്ക് കാരണം ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ ദൈവം എന്നെ എല്പ്പിക്കുന്ന പോലെ തോന്നി .ഞാൻ കത്തിയുമായി ദൈവം ഏല്പിച്ച ദൌത്യവുമായി അവന്റെ നേരെ ചീറിയടുത്തു .

സ്ക്രീൻ നു നേരെ ആവേശത്തോടെ ഓടിയ എന്നെ  സിനിമ ടാക്കീസിലെ സുരക്ഷ ജീവനക്കാർ  കണ്ടു പിടിച്ചിരുന്നു .അവർ എന്റെ ദൗത്യം തടസപ്പെടുത്തി എന്നെ കയ്യോടെ പിടികൂടി പുറത്താക്കി വാതിലടച്ചു .ദൈവം ഇത്തവണയും എന്നെ തോല്പ്പിച്ചു ..വിടില്ല ഞാൻ അവനെ 



-------സമീപകാല മലയാള സിനിമ കാണാൻ പോയ ഒരു പ്രേക്ഷകാൻ 

Friday, August 21, 2015

ഓണമായ്

ആഹ്ലാദം ആണ് ഓണം 
ആലോലം ആണ് ഓണം 
ആവേശം ആണ് ഓണം 
ആക്രാന്തം ആണ് ഓണം 
ആത്മ നിയന്ത്രണം ആണ് ഓണം 
ആത്മശാന്തി ആണ് ഓണം 
അതില്ലാതോനു എന്തോണം

Wednesday, August 12, 2015

സ്വാതന്ത്ര്യ ദിനം

പണ്ട് നിന്റെ വാക്കുകളെനിക്കു വെള്ളി മുത്തുകൾ ആയിരുന്നു 
മുപ്പതു വെള്ളിക്കാശിന്റെ വില ഞാൻ തന്നിരുന്നു .
ആ മൊഴിമുത്തുകൾ എന്നെ സന്തോഷിപ്പിച്ചിരുന്നു 
സങ്കടപ്പെടുതിയുമിരുന്നു 

ഇന്ന് നിന്റെ വാക്കുകളുടെ വില നീ നഷ്ടപ്പെടുത്തിയിരിക്കുന്നു .
വില കുറഞ്ഞ വാക്കുകൾ എനിക്കിന്ന് കർണാ കഡോരം ആയിരിക്കുന്നു .
എന്നെ വേദനിപ്പിക്കനവാതെ  നിന്റെ വാചകങ്ങൾ ഉഴലുന്നു 
അവയ്ക്കെന്നെ സന്തോഷിപ്പിക്കാനും ആവതായിരിക്കുന്നു .

നിന്റെ സ്വാതന്ത്ര്യം നീ ആഘോഷിക്കുക ...എന്റേത് ഞാനും 

Friday, July 19, 2013

ഇവർക്കുള്ള ശിക്ഷ


 ഇവർക്കുള്ള ശിക്ഷ


കാക്കയ്ക്ക് കാഷ്ടിക്കാൻ ഗാന്ധിജി തൻ തല 
പട്ടിക്കും പൂച്ചക്കും നെഹ്‌റു തൻ പൊന്മേനി 
പാമ്പിനും പ്രാവിനും ടാഗോർ മാത്രം മതി 

അപമാനിക്കുന്നതെന്തിനീ വിധം നമ്മളെ 
നമ്മൾ ആക്കിയ നവോത്ഥാന ധീരരേ 

പൊളിച്ചു മാറ്റണം പഴയ ഈ പ്രതിമകൾ 
പകരം ഉണ്ടാവട്ടെ ഇന്നിന്റെ പ്രതിമകൾ 

സൃഷ്ടിക്കണം നമ്മൾ അഴിമതി വീരരാം 
അഭിനവ നേതാക്കന്മാരുടെ രൂപങ്ങൾ

കാക്കയ്ക്ക് സന്തോഷമാവും പൂച്ചക്കും സന്തോഷമാവും 
പ്രാവിനും പാമ്പിനും ആവേശം ആവും 
അത് കാണുമ്പോൾ അടിയനും സന്തോഷമാവും 

തസ്കര വീരരാം നമ്മുടെ നേതാക്കൾ 
അർഹിക്കുന്നത് ഇത് മാത്രമാണല്ലോ 

Tuesday, January 17, 2012

പ്രണയം തന്നെ ഇവിടെയും

മഴതുള്ളിക്കറിയില്ല എവിടെ പതിക്കുമെന്ന് 
മഴതുള്ളിക്കറിയില്ല എവിടെ പതിക്കുമെന്ന് 
പുല്‍ക്കൊടിക്കറിയില്ല ഏതു മഴതുള്ളി വരുമെന്ന് 
അപ്രതീക്ഷിതം ഈ കൂടിച്ചേരല്‍ 
തീര്‍ത്തും അപ്രതീക്ഷിതം .....

ആദ്യ സമാഗമം പ്രണയമായ് തീരുന്നു
മഴ തീരുമ്പോള്‍ പ്രണയവും തീരുന്നു
കാത്തിരിക്കുന്നു പുല്‍ക്കൊടി
അടുത്ത കാമുകന് വേണ്ടി ....

പ്രാര്‍ത്ഥിക്കുന്നു വീണ്ടും മഴ പെയ്യുവാന്‍
ശാശ്വതമല്ല ഒന്നും ... പ്രണയവും .......

പരേതന്‍


സമയമായെന്ന് തോന്നുന്നു ..ഇതാണെന്റെ അന്ത്യാഭിലാഷം .
അടിയന്തിരത്തിന്റെ വീഡിയോ കാവരെജ് ഫെസിബുകിലും വേണം യുടുബിലും 
അതിനുള്ളില്‍ വേണമൊരു നൂറു ലൈക്‌ പിന്നെ കമന്റുകള്‍ പതിനായിരം 
ഇത്രയും വേണം എന്നാലെ ലഭിക്കൂ ശാന്തി എന്‍ ആത്മാവിനു ...