ഞാൻ എഴുതും
-------------------------------
ഞാൻ തീരുമാനിച്ചു കഴിഞ്ഞു .ഇന്ന് അവനു
രണ്ടെണ്ണം കൊടുക്കണം.
സർവ ശക്തിയും സംഭരിച്ചു വീട്ടിൽ
നിന്നും ഇറങ്ങി .അമ്മ വിളിച്ചു
പറയുന്നുണ്ടായിരുന്നു അവൻ ചെയ്ത
ദ്രോഹങ്ങൾക്കെല്ലാം ദൈവം അവനു കൂലി
കൊടുക്കും ന്നു നീ ആയിട്ട്
ഒരു പ്രശ്നത്തിനും പോവല്ലേ
ന്നു .ഇത് ഞാൻ
കേൾക്കാൻ തുടങ്ങിയിട്ട് പത്തിരുപത് വർഷങ്ങൾ ആയി
.ദൈവം ഇത് വരെ
പ്രസാദിച്ചില്ല .അല്ലേലും ദ്രോഹികൾക്ക് കൂലി
കൊടുക്കുന്ന ജോലി അല്ലല്ലോ ദൈവത്തിനു
.എപ്പോഴും എന്തിനും എങ്ങനെയെങ്ങിലും ദ്രോഹിക്കലും
വെരുപ്പിക്കലും മാത്രം ആയിരുന്നു അവന്റെ
തൊഴിൽ .
അമ്മയുടെ വാക്കും കേട്ട് ദൈവം
അവനു കൂലി കൊടുക്കുന്നതും
ദൈവം അവനോടു ചോദിക്കുന്നതും
കാത്തിരുന്ന് ഞാൻ മടുത്തു
.ഇനി ഒരു കാത്തിരിപ്പില്ല
.ദൈവത്തിനു ഇനി ഒരു
അവസരം കൊടുക്കാൻ എനിക്ക് ആവില്ലാ
.എന്നെ ദ്രോഹിക്കുന്നതിനൊപ്പം അവൻ വളര്ന്നു
കൊണ്ടേ ഇരുന്നു .അവന്റെ വീഴ്ച
കാത്തിരുന്ന ഞാൻ ആകെ
തളര്ന്നു കൊണ്ടേ ഇരുന്നു.നമ്മൾ
അവനെയും കാത്തിരുന്ന് അവന്റെ വീഴ്ചയും കാത്തിരുന്ന്
ജീവിതം കളയുന്നു .
ആളൊഴിഞ്ഞ സ്ഥലത്ത് അവനെയും കാത്തിരിക്കാൻ
തുടങ്ങി ഞാൻ .കുറച്ചു കഴിഞ്ഞപ്പോൾ
ഇടവഴിയിലൂടെ നടന്നു വരുന്ന അവനെ
ഞാൻ കണ്ടു.സമീപത്തെങ്ങും
ആരുമില്ല .അരയിൽ സൂക്ഷിച്ചിരുന്ന കത്തി
കയ്യിലെടുത്തു .ദൈവത്തിനെ മനസ്സിൽ ധ്യാനിച്ച്
.ദൈവം നമ്മളെപ്പോലെ നല്ലത് മാത്രം കാണാൻ
ആണ് ആഗ്രഹിക്കുന്നത് .ചില
സന്ദർഭങ്ങളിൽ ജോലിത്തിരക്ക് കാരണം ചെയ്യാൻ പറ്റാത്ത
ചില കാര്യങ്ങൾ ദൈവം
എന്നെ എല്പ്പിക്കുന്ന പോലെ തോന്നി .ഞാൻ
ആ കത്തിയുമായി ദൈവം
ഏല്പിച്ച ദൌത്യവുമായി അവന്റെ നേരെ ചീറിയടുത്തു
.
സ്ക്രീൻ നു നേരെ
ആവേശത്തോടെ ഓടിയ എന്നെ സിനിമ
ടാക്കീസിലെ സുരക്ഷ ജീവനക്കാർ കണ്ടു
പിടിച്ചിരുന്നു .അവർ എന്റെ
ദൗത്യം തടസപ്പെടുത്തി എന്നെ കയ്യോടെ പിടികൂടി
പുറത്താക്കി വാതിലടച്ചു .ദൈവം ഇത്തവണയും എന്നെ
തോല്പ്പിച്ചു ..വിടില്ല ഞാൻ അവനെ
-------സമീപകാല
മലയാള സിനിമ കാണാൻ പോയ
ഒരു പ്രേക്ഷകാൻ

